വോട്ടു കുത്ത് പെരുന്നാള്‍ എന്ത് തരുന്നു നമുക്ക്?
ആ...................... സ്ഥാനം, മാനം , പണം , സുഖം , അധികാരം....അങ്ങനെ പലതും. 1 മണിക്കൂര്‍ യാത്ര ചെയ്യേണ്ടി വരുമ്പോള്‍ ബസ്സില്‍ ഒരു സീറ്റ് പിടിക്കാന്‍ എത്ര കഷ്ടപാദ് ആണ് നാം സഹിക്കുന്നത്!! അപ്പോള്‍ 5 കൊല്ലം നമ്മളെ അടക്കി ഭരിച്ചു, സേവിച്ചു , മുടിച്ചു കഴുകാന്‍ ഒരവസരത്തിന് ഈ സ്ഥാന മോഹികള്‍ ഈ കളിയെല്ലാം കളിക്കുന്നതില്‍ എന്ത് തെറ്റുണ്ട്? ഒന്നുമില്ല. ആദര്‍ശതെക്കള്‍ ആമാശയവും ആവശ്യതെക്കാള്‍ അത്യാഗ്രഹവും ഒരു മഹിമ ആയി കൊണ്ട് നടക്കുന്ന ഈ നാട്ടില്‍ ഇത്തവണ ത്രിതലം ഭരിക്കുക പകുതി ആണുങ്ങളും പകുതി പെണ്ണുങ്ങളും മൊത്തത്തില്‍ പാതി ആണും പെണ്ണും അല്ലാത്തവരും അതുമല്ലെങ്കില്‍ അങ്ങനെ ഒന്നും ഇല്ലാത്തവരും ആയിരിക്കും!! പ്ലെറ്റൊയ്ക്ക് സ്തുതി!! കാരണം യേശു ദേവന്‍ പിറക്കും മുന്‍പേ പ്ലേറ്റോ പറഞ്ഞു വെച്ചത് സത്യം!! "Democracy of the polls is the democracy of the ഫൂള്‍സ്" എന്ന്!! മഹാന്‍ തന്നെ!!പ്ലേറ്റോ മഹാന്‍ തന്നെ!!2000 വര്ഷം മുന്പെയാണ് അദ്ദേഹം അത് പറഞ്ഞു വെച്ചത് എന്നതിനാല്‍ അദ്ധേഹത്തിന്റെ വിവരം എത്ര വലുതായിരുന്നു എന്നോര്‍ത്ത് അതിശയിച്ചു പോകുന്നു!! ഇന്നായിരുന്നു എങ്കില്‍ അദ്ദേഹം അത് പറയുമായിരുന്നോ? സാധ്യത ഇല്ല. അദ്ദേഹം ഇപ്പോള്‍ വല്ല psc യും എഴുതി വല്ല ക്ലാര്‍ക്കും ആയിരുന്നു നല്ല യുനിയന്‍ പ്രവര്‍ത്തനം നടത്തിയേനെ!! നാല് ചക്രം ഉണ്ടാക്കി " നല്ല അന്തസ്സ് " ആയി ജീവിചെനെ!! കൈക്കൂലി വാങ്ങുന്നത് കഴിവും, അഴിമതി നടത്തുന്നത് മിടുക്കും ആയി കണക്കാക്കുന്ന ഈ നാട്ടില്‍ അദ്ദേഹം ജനിക്കതിരുന്നത് അദ്ധേഹത്തിന്റെ മാതാപിതാക്കളുടെ മുന്‍ജന്മ സുകൃതം!!!എന്തായാലും കക്ഷി പറഞ്ഞത് കറക്റ്റ്!! ശരിയായ തെരഞ്ഞെടുപ്പു കാര്‍ഡ് ഇല്ല, വോട്ടര്‍ പട്ടികയില്‍ നേരെ ചൊവ്വേ പേരില്ല, വ്യാജന്മാര്‍ ഒത്തിരി ഉണ്ട് താനും, ഒത്തിരി പേര്‍ ലിസ്റിന് പുറത്ത്,ഉള്ളവര്‍ക്ക് അകത്തു കേറി വോട്ടു ചെയ്യാന്‍ പറ്റും എന്നൊരു ഉറപ്പില്ല, ഇത് വോട്ടരുടെ ഒരവസ്ഥ. ഇനി മറുഭാഗത്ത് ഉദ്യോകസ്തരുടെ കളികള്‍!! അവര്‍ക്ക് ഇതൊക്കെ ഒരു ഉപദ്രവം ആണ് എന്ന് കരുതുന്നവര്‍ വളരെ കുറവാണ്!! അവരാണ് ശരിക്കും ഈ പെരുന്നാള്‍ ആഘോഷിക്കുന്നത്!!കാരണം ഏതു അണ്ടനും അടകോടനും വന്നാലും അത്രയും സൗകര്യം എന്ന് കരുതുന്ന ഇക്കൂട്ടര്‍ ഏതൊക്കെ അണ്ടനു അടകോടനും വന്നു കേറാന്‍ വേണ്ടി നെട്ടോട്ടത്തില്‍ ആണ്. കാരണം വിവരം കെട്ടവന്‍, കള്ള ലക്ഷണം ഉള്ളവന്‍, കുറവുകള്‍ ഉള്ളവന്‍, കാക്കാന്‍ ഉദ്ദേശിച്ചു വരുന്നവന്‍, പേടിച്ചു തൂറികള്‍, ഒക്കെ വന്നാല്‍ ഉധ്യോഗസ്തര്‍ രക്ഷപെട്ടു!!കോടികള്‍ മറിയുന്ന ഗ്രാമ സൊരാജില്‍ ആയിരങ്ങളും പതിനായിരങ്ങളും വിറ്റു ലക്ഷങ്ങളും കോടികളും ഉണ്ടാകാന്‍ അന്ടന്മാരും അടകൊടന്മാരും ഒക്കെ അധികാരത്തില്‍ വരണമെന്ന് ഈ ഉധ്യോഗസ്തര്‍ക്ക് നന്നായി അറിയാം, ഈ രാഷ്ട്രീയ കച്ചവടക്കാര്‍ക്ക് അറിയാം. 50 % സ്ത്രീ സംവരണം ആക്കിയത് സൌകര്യമായി!!ഉധ്യോഗസ്തര്‍ക്ക് പെണ്ണിനെ പറ്റിച്ചു കാശുണ്ടാക്കാം, കെട്ടിയോന്മാര്‍ക്കു വിലസി നടന്നു പങ്കു കച്ചവടം നടത്താം, ( പിന്നാമ്പുറങ്ങളില്‍ രതി സാമ്രാജ്യം തീര്‍ത്ത സുഘതിന്റെ കണക്കുകള്‍ ചിലയിടങ്ങളിലെ പരദൂഷകര്‍ പാടുന്നത് കേട്ടിട്ടുണ്ട്) അങ്ങനെ ജനകീയ ജനാധിപത്യം സകല ആദര്‍ശങ്ങളിലും രതി വ്യ്കൃതം കാട്ടി, മാറാ വ്യാധികള്‍ പടര്‍ത്തി ജീവിക്കാം!! എന്തിനും മുകളില്‍ അന്ന്യനെ ഭരിക്കാന്‍ ഉള്ള അധികാരം, അതിനു വേണ്ടി പണം, അതുകൊണ്ട് കിട്ടുന്ന സുഖങ്ങള്‍ !! ഇതിനപ്പുറം democracy is a form of government , for the people , by the people , of the people എന്ന എബ്രഹാം ലിങ്കന്‍ മഹാന്റെ തിയറിക്ക് ചേര്‍ന്ന വിധം പ്രവര്‍ത്തിക്കുന്ന ഒരു തലം ഈ ത്രിതലത്തില്‍ എവിടെങ്കിലും കാണാന്‍ കഴിയുമോ? കഴിഞ്ഞിട്ടുണ്ടോ? കഴിയുന്നുണ്ടോ?
സ്ത്രീകള്‍ക്ക് 33 % സംവരണം ഏര്‍പ്പെടുതിയതുകൊണ്ട് എന്ത് നേട്ടം, ആര്‍ക്കാണ് ഉണ്ടായത് എന്ന് സംവരണ വാദികള്‍ മിണ്ടാതിരിക്കുന്നതിനിടയില്‍ അത് 50 % ആക്കി ഈ നാട്ടിലെ ദേവതമാരെ മുഴുവന്‍ ജനങ്ങള്‍ക്കിടയിലേക്കു വസ്ത്രാക്ഷേപത്തിന് വിട്ടത് എന്ത് മേന്മ കണ്ടിട്ടാണ് എന്ന് മലയാളീസിന് മനസിലാകുന്നില്ല!! അഴിമതി കുറഞ്ഞോ? അക്രമം കുറഞ്ഞോ? പീഡനം കുറഞ്ഞോ? ചതിയും വഞ്ചനയും കുതികാല്‍ വെട്ടും കാലുമാറ്റവും ഒക്കെ കുറഞ്ഞോ? ഉത്തരം അതെ എന്നാണ് എങ്കില്‍ മലയാളീസിന് നാണം തോന്നും...കാരണം ഇതൊക്കെ കൂടിയിട്ടെ ഉള്ളൂ... ഹേ മലയാളീസ്....കഴിഞ്ഞ 5 വര്ഷം കൊണ്ട് വികസന കാര്യങ്ങളില്‍ ഉണ്ടായ പിന്നോട്ടടിക്കല്‍ മാത്രം നോക്കിയാല്‍ മതി 33 % സംവരണത്തിന്റെ പരാജയം മനസിലാക്കാന്‍!! എന്തിനേറെ പറയണം ഓരോ പഞ്ചായത്തിലെയും മുനിസിപാലിട്ടിയിലെയും കുമിഞ്ഞു കൂടിയ മാലിന്യ കൂമ്പാരത്തിന്റെ വലിപ്പം നോക്കിയാല്‍ മതി ഭരണത്തിന്റെ ഗുണം മനസ്സിലാകാന്‍.. ആ നാറ്റം കൂടുതല്‍ ആണ് സ്ത്രീകള്‍ നേതൃത്വം വഹിച്ച പഞ്ചായത്തുകളില്‍!! സ്ത്രീയെ തെരഞ്ഞെടുത്തു വിട്ടാല്‍ അവള്‍ ഒന്നുകില്‍ കെട്ടിയോന്റെ കയ്യിലെ ഉപകരണം ആയി അയ്യാളുടെ സൌകര്യത്തിനു നാട് ഭരിക്കും , അല്ലെങ്കില്‍ കാണാന്‍ കൊള്ളാവുന്ന ഏതെങ്കിലും ഒരു ഉദ്യോഗസ്ഥന്റെ ചൊല്പടിക്കു നിന്ന് നാട് ഭരിക്കും!! രണ്ടായാലും നാട്ടുകാര്‍ക്ക് പണിയോ പണി തന്നെ!!!! കള്ളന്മാര്‍ കുമിഞ്ഞു കൂടിയ ഉദ്യോഗസ്ഥ വിഭാഗത്തിനും പണം ഉണ്ടാക്കാന്‍ അമിത പ്രവണത ഉള്ള കുടുംബനാധന്മാര്‍ക്കും ഇടയില്‍ 33 % സംവരണം കൊണ്ട് നേതാവായ ഒരു സാധാ സ്ത്രീക്ക് എങ്ങനെ ഒരു നാട് നന്നാക്കാന്‍ കഴിവുള്ള നാട്ടു നായിക ആകാന്‍ കഴിയും? എത്ര പേരുണ്ട് ഇത്തരക്കാരില്‍ നിന്ന് എടുത്തു പറഞ്ഞു ചൂണ്ടി കാട്ടാനും ഉയര്തികാട്ടാനും കഴിയും വിധത്തില്‍ ഈ കഴിഞ്ഞ അഞ്ചു വര്ഷം കൊണ്ട് ഉയര്‍ന്നു വന്നവര്‍ ? ഭരണ പാടവം തെളിയിച്ചവര്‍ എത്രയുണ്ട്?