സര്‍ക്കാര്‍ ജോലികളിലെ അപ്രക്ക്യാപിത കുടുംബ വാഴ്ചയും സംവരണവും അവസാനിപ്പിക്കുക.!!!!!
കേള്‍ക്കുമ്പോള്‍ ഈ പറഞ്ഞത് തമാശ ആണ് എന്ന് തോന്നിയോ? തോന്നും!!കാരണം നമ്മള്‍ മലയാളീസ് യാഥാര്‍ത്ഥ്യങ്ങളെ തമാശ ആയി കാണാനും തമാശകളെ ഭീകര സംഭവങ്ങള്‍ ആയി കണക്കു കൂട്ടി ആക്രമിക്കാനും ശീലിച്ചവര്‍ ആണ്. കാരണം നമ്മുടെ നാട് ഉണ്ടായത് തന്നെ മഴു എറിഞ്ഞായതുകൊണ്ടും നാട് വാര്ത് വെച്ച പരശു രാമ മുനി ആളൊരു സൂപര്‍ രൌദ്ര അവതാരം ആയതുകൊണ്ടും " വിത്ത് ഗുണം പത്തു ഗുണം " എന്ന പ്രമാണം ശരിയല്ലാതെ വരുമോ? യെഥ പിതാ തഥാ പുത്രാ എന്നാണല്ലോ!!അതുകൊണ്ട് നമ്മള്‍ ഈ മേല്പറഞ്ഞ അപ്രക്യപിത കുടുംബ വഴ്ച്ചകളും സംവരണവും അനുഭവിക്കുകയും അതിനു കീഴ്വഴങ്ങിയും എല്ലാം മായ മായ എന്ന് കരുതി ജീവിക്കുകയും ആണ് ചെയ്യുന്നത്! ഈ കുടുംബ വഴ്ച്ചകളും അപ്രക്യാപിത സംവരണവും അവസാനിപ്പിക്കാന്‍ ആര്‍ജവം ഉള്ള ഭരണക്കാരോ നേതാക്കളോ വിപ്ലവ സംഘടനകളോ പ്രസ്ഥാനങ്ങളോ സര്‍ക്കാരുകളോ ഇത് വരെ ഉണ്ടാവതിരുന്നത് ആരുടെ ഒക്കെയോ ഭാഗ്യം!!!അതുകൊണ്ടാണല്ലോ psc എന്ന ഒരു അവരാതിച്ച പ്രസ്ഥാനം ഉണ്ടാക്കാനും കൊണ്ട് നടക്കാനും തൊഴില്‍ മേഘലയിലെ കുടികിടപ്പുകാരെയും കുടുംബങ്ങളെയും യാതൊരു അല്ലലും അലട്ടലും ഇല്ലാതെ സംരക്ഷിച്ചു കൊണ്ട് പോകുവാന്‍ നമ്മുടെ സമൂഹത്തിനു കഴിയുന്നതും!!കുറെ നക്കാപ്പിച്ച ജോലികള്‍ ചില പിന്നാം പുറം കാര്‍ക്ക് കിട്ടാറുണ്ട് എന്നതൊഴിച്ചാല്‍ ഈ സംവിധാനം എന്തിനാണ്? സര്‍ക്കാര്‍ ജോലി കിട്ടാന്‍ പ്രായ പരിധി വെക്കുന്നത് എന്തിനു? ഇളം പ്രായക്കാര്‍ ജോലി ചെയ്തിട്ട് എന്ത് മെച്ചം ആണ് നമ്മുടെ സമൂഹത്തിനു ഇതുവരെ കിട്ടിയത്? പ്രായം കൂടിയവര്‍ എന്ത് അധിക നഷ്ടമാണ് നമ്മുടെ സമൂഹത്തിനു ചെയ്തത്? സത്യത്തില്‍ സര്‍ക്കാര്‍ ജോലിയില്‍ പ്രായം കൂടിയവന്‍ ഇരുന്നാലും കുറഞ്ഞവന്‍ നിരങ്ങിയാലും പൊതു സമൂഹത്തിനെ ഫലം ഒന്ന് തന്നെ -- ഒന്നും ശരിക്ക് സാധിച്ചു കിട്ടാറില്ല എന്ന ഫലം!!അപ്പോള്‍ psc പരീക്ഷ മുപ്പത്തി ആര് വയസ്സ് വരയെ ചെരക്കാവൂ എന്ന് ഒരു നിയമം എന്തിനാ? നൂറു വയസ്സായ പാവം കിളവന്മാര്‍ വരെ ഒരു നേരത്തെ അന്നത്തിനായി പാടങ്ങളില്‍ മഴയും വെയിലും മഞ്ഞും കൊണ്ട് പണിയെടുക്കുന്ന നാട്ടില്‍ സര്‍ക്കാര്‍ ജോലി കിട്ടാന്‍ മുപ്പത്തി ആറ് വയസ്സ് കഴിഞ്ഞവന് യോഗ്യത ഇല്ല എന്ന് പറയുന്നത് എന്ത് ന്യായം? എന്ത് നീതി?അന്ന നാളതിലെക്കും ആമാശയ്തിലേക്കും അണ്ണാകിലെക്കും വിശപ്പ് തീര്‍ക്കാന്‍ എന്തെങ്കിലും തള്ളിക്കൊടുക്കാന്‍ കഴിയാതെ വരും വരെ അതിനുള്ള ചക്രം ഉണ്ടാക്കാന്‍ അധ്വാനം ഉണ്ടെന്നിരിക്കെ സര്‍ക്കാര്‍ ജോലി കിട്ടാന്‍ പ്രായ പരിധി വെക്കുന്നത് അവകാശ ലംഘനം ആണ്!! അനീതി ആണ്.!! ജീവിക്കാന്‍ ഉള്ള അവകാശം നിഷേധിക്കല്‍ ആണ്!! തൊഴില്‍ ലഭിക്കാന്‍ ഉള്ള അവകാശം നിഷേധിക്കല്‍ ആണ്!! പൌര അവകാശ നിഷേധവും മനുഷ്യാവകാശ ധ്വോംസനവുമാണ്!!! സാധാരണക്കാരന്‍ ഒരു നേരത്തെ ആഹാരത്തിനും ജീവന്‍ നില നിര്‍ത്താന്‍ മരുന്നിനും നാണം മറയ്ക്കാന്‍ തുണിക്കും വേണ്ടി കഷ്ട്ടപെടുമ്പോള്‍ ,ഇതാ ഇവിടെ കുറെ പേര്‍ പരന്ബരകള്‍ ആയി മുതന്തമാര്‍ മുതല്‍ കൊച്ചു മക്കള്‍ വരെ സര്‍ക്കാര്‍ ജോലികള്‍ കുത്തക അവകാശം ആയും കുടുംബ അവകാശമായും വെച്ച് സുഘിച്ചു ജീവിക്കുന്നു!! പണിയെല്ലാം ഒരുപോലെ തന്നെ!! ഒരു സര്‍ക്കാര്‍ ആപ്പീസില്‍ പോയി ഒരു കാര്യം ഒറ്റ തവണ കൊണ്ട് സാധിച്ചു കിട്ടിയ ചരിത്രം ഇതുവരെ കണ്ടിട്ടില്ല , കേട്ടിട്ടില്ല, അറിഞ്ഞിട്ടില്ല !! ഉണ്ടോ? അത് അന്ബതി അഞ്ചു കഴിഞ്ഞ മേലാപ്പീസര്മാര്‍ ഇരിക്കുനിടതും പതിനെട്ടു കഴിഞ്ഞു പുതു ചെരപ്പുകാര്‍ ഇരിക്കുനിടതും ഫലം തഥൈവ!! അല്ലെങ്കില്‍ തന്നെ റിട്ടയര്‍ ആകാന്‍ അന്ബതി അഞ്ചു വയസു തീരുമാനിച്ചു ഉറപ്പിച്ചു വെച്ചിരിക്കുന്നത് ശരിയാണോ വിപ്ലവകാരികളെ? സാമൂഹ്യ പരിഷ് കര്‍ത്താക്കളെ? തൊണ്ണൂറു കഴിഞ്ഞു കുഴിയിലേക്ക് പോകാന്‍ ആയിരം പൂര്‍ണ ചന്ദ്രന്മാരെ രണ്ടു തവണ കണ്ടിട്ടും ശ്വാസം വിഴുങ്ങാന്‍ കപ്പാസിറ്റി ഉണ്ട് എന്ന് വാദിച്ചു അധികാര കസേരയില്‍ അളുംബി പിടുച്ചു തെറിയും പറഞ്ഞു വട്ടം പിടിച്ചു ഇരിക്കുന്നവര്‍ ഭരിക്കുന്ന നാട്ടില്‍ ആണ് പാവം തൊഴില്‍ രഹിതന്‍ ഈ അവകാശ ലംഘനങ്ങള്‍ എല്ലാം കണ്ടും കെട്ടും അനുഭവിച്ചും കഴിയേണ്ടി വരുന്നത്!!
എന്തൊരു കഷ്ട്ടം ആണിത്!! ഒരു ജോലി അതും ഒരു സര്‍ക്കാര്‍ ജോലി ഏതു പൌരന്റെയും സ്വപ്നം ആണ്!! എന്നാല്‍ ചിലര്‍ അവിടെ പതിനെട്ടാം വയസ്സില്‍ കയറി കൂടും !! അന്‍പത്തി അഞ്ചു കഴിഞ്ഞാലും അവിടെ നിന്ന് ഇറങ്ങി പോരാതിരിക്കാന്‍ എന്ത് വഴി എന്ന് അന്വേഷിക്കും. അലവന്‍സുകള്‍ ഒരു പിടി. ആനുകൂല്യങ്ങള്‍ ഇഷ്ടം പോലെ.. അവധികള്‍ വേണ്ടുവോളം. വായ്പാ സൗകര്യം. ചികിത്സ സൗകര്യം..ഇങ്ങനെ എന്തെല്ലാം സൌകര്യങ്ങള്‍!!! കിമ്പളം കിട്ടുന്ന വഴികള്‍ ധാരാളം ഉള്ളതിനാല്‍ ശമ്പളം ഒരു കാര്യമുള്ള കാര്യമേ അല്ല!!!( എല്ലാവര്ക്കും ഈ സൌകര്യങ്ങള്‍ കിട്ടാറില്ല എന്ന സത്യം മറന്നല്ല ഇത് പറയുന്നത് . എന്നാല്‍ ബഹു ഭൂരിപക്ഷവും നല്ല നിലയി ആണ് ജീവിക്കുന്നത്!! അടിസ്ഥാനപരമായി അധ്വാനം ഉള്ള ജോലികള്‍ ചെയ്യുന്ന സര്‍ക്കാര്‍ ജോലിക്കാര്‍ - അവരെ തൊഴിലാളികള്‍ എന്ന് വിളിക്കാം- ഈ ആക്ഷേപത്തില്‍ നിന്നും മാറി നില്‍ക്കട്ടെ). ഒരു ജീവിതകാലത്ത് ആവശ്യത്തില്‍ അധികം തിന്നാനും കുടിക്കാനും അണിയാനും സംപാതിക്കാനും സുഘിക്കാനും സാധിക്കുന്ന വിധം സൌകര്യം കിട്ടാത്ത എത്ര സര്‍ക്കാര്‍ ജോലിക്കാര്‍ ഇന്ന് സര്‍വീസില്‍ ഉണ്ട്? വളരെ കുറച്ചു മാത്രം!! അവര്‍ ഒന്നുകില്‍ കുടുംബ ഭാരം കൂടുതല്‍ ഉള്ളവരോ ബാധ്യതകള്‍ ഉള്ളവരോ സ്വന്തമായോ കുടുംബത്തിലോ രോഗികള്‍ ഉള്ളവരോ ഒക്കെ മാത്രം!! അതുമല്ലെങ്കില്‍ സ്വഭാവ ദൂഷ്യം ഉള്ളവര്‍!! ബാക്കി ബഹു ഭൂരി പക്ഷം പേരും സുഖിമാന്മാര്‍ തന്നെ!! അത്തരക്കാര്‍ മാത്രം എന്ന് തന്നെ പറയാം!! അവരാകട്ടെ ഒരു ഓഫീസില്‍ പോലും കൃത്യമായി ജോലി ചെയ്യാറില്ല!! കൃത്യംമായി ജോലിക്ക് എത്തുന്ന ജോലിക്കാര്‍ പോലും ഇല്ല!! ജോലിക്കെതിയാല്‍ യൂണിയന്‍ പ്രവര്‍ത്തനവും ആയി നടക്കുന്നവര്‍ ഒരുപാട്!! കൈക്കൊളിക്ക് വേണ്ടി പണി ഉഴാപ്പുന്നവര്‍ ധാരാളം. മടി കൂടി അലസന്മാരായി ഇരുന്നു ഓഫീസില്‍ എത്തുന്ന സാധാരണക്കാരനെ നിസ്സാര കാര്യങ്ങള്‍ പറഞ്ഞു വട്ടം ചുറ്റിക്കുന്ന ചിലര്‍. ഇങ്ങനെ പോകുന്നു ഈ സര്‍ക്കാര്‍ ശമ്പളം വാങ്ങുന്നവരുടെ സാധാരണ വിക്ക്രിയകള്‍!!
എന്നാല്‍ സര്‍ക്കാര്‍ വരുമാനത്തിന്റെ മൂന്നില്‍ രണ്ടും തിന്നു തീര്‍ക്കുന്നത് ഇവര്‍!!സാധാരണക്കാരന്‍ കൊടുക്കുന്ന നികുതി പണം ഏകദേശം മുഴുവാനായി വെട്ടി വിഴുങ്ങുന്നത് ഈ സര്‍ക്കാര്‍ ചിലവിലുള്ള വെട്ടു കിളികള്‍!! എത്ര ഉണ്ടെങ്കിലും ശമ്പളം വര്‍ധിപ്പിച്ചു കിട്ടണം എന്ന് എപ്പോഴും ആവശ്യപെടുന്ന ഒരേയൊരു വിഭാഗം ഈ സര്‍ക്കാര്‍ വക ശമ്പളം വാങ്ങുന്ന കൂട്ടര്‍ അല്ലാതെ വേറെ ആരുണ്ട്?
ഇവര്‍ ബെഹു ലക്ഷങ്ങള്‍ മുടക്കി വീട്(കള്‍) പണിയുന്നു. മുന്തിയ ഇനം കാറുകള്‍ വാങ്ങുന്നു. ആഡംബര ജീവിതം നടത്തുന്നു.മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസം നടത്തി കൊടുക്കുന്നു. മക്കളെ ലക്ഷങ്ങള്‍ സ്ത്രീധനം കൊടുത്തു കെട്ടിച്ചു വിടുന്നു.കള്ള് കുടിച്ചു തല കുത്തി മറിയുന്നു...പെണ്ണ് പിടുത്തം കലയാക്കിയ വിദ്വാന്മാരും ധാരാളം ഉണ്ടത്രേ...ഇവരുടെ ധൂര്‍ത്ത് കണ്ടു അതൊരു സംസ്കാരം ആക്കി മാറ്റുന്ന ഒരു പരിഷ്കൃത സമൂഹം ഇന്ന് നമ്മുടെ നാട്ടില്‍ ഉണ്ട്. ജീവിത നിലവാരം കണക്കാക്കുന്നത് ഈ സര്‍ക്കാര്‍ ശമ്പളം വാങ്ങുന്നവരുടെ നിലവാരം വെച്ചാണ്!! ജീവിത നിലവാരം പരിശോധിക്കുന്ന ഉധ്യോഗസ്ഥരും ഇവരുടെ കൂടെ ഉള്ളവര്‍ തന്നെ!! സമ്പന്നരുടെ നിരയിലാണ് ഓരോ സര്‍ക്കാര്‍ ഉധ്യോഗസ്തനും ഉള്‍ പെടുന്നത് എന്ന് നാം സാധാരണക്കാര്‍ തിരിച്ചറിയുന്നില്ല. !! ഇക്കൂട്ടര്‍ക്ക് സാധാരണക്കാരനോട് അവജ്ഞ്ഹ ആണ്. സാധാരണക്കാരന് വിവരം ഇല്ല എന്നാണ് ഇക്കൊട്ടരുടെ പുച്ഛം!! നിയമം അറിയില്ലാത്ത കിഴങ്ങന്മാരാന് സാധാരണക്കാര്‍ എന്ന ഭാവത്തില്‍ ആണ് ഇക്കൂട്ടരുടെ ഓരോ പെരുമാറ്റങ്ങളും !! ഇവര്‍ സാധാരണക്കാരനെ വട്ടം ചുറ്റിക്കാന്‍ ഉപയോഗിക്കുന്നതും നിയമത്തിന്റെ നൂലാമാലകള്‍ വെച്ചാണ്. !! ഇക്കൂട്ടരുടെ ആര്തിക്ക് എത്ര കിട്ടിയാലും തികയില്ല എന്നതാണ് ഇന്നത്തെ സ്ഥിതി!!
ദൈവമേ... എന്നാല്‍ ഇവിടെ കേരളത്തില്‍ അമ്പതു ലക്ഷം പേര്‍ തൊഴില്‍ കിട്ടാതവരായി അലഞ്ഞു നടക്കുന്നു!! പട്ടിണിക്കാര്‍ ഏറെ!! ചികിത്സക്ക് പണം ഇല്ലാതെ പുഴുത് ചാകുന്ന മനുഷ്യ ജീവിതങ്ങള്‍ ഒരുപാട്!! അഭിമാനം കെട്ട് മുഖം ഉയര്‍ത്തി നടക്കാന്‍ കഴിയാതെ " തെണ്ടി" നടക്കുന്നു എന്ന ആക്ഷേപം കേള്‍ക്കുന്ന ചെറുപ്പക്കാര്‍ ഏറെ... ഉന്നത ബിരുതങ്ങള്‍ കയ്യില്‍ പിടിച്ചു ചായക്കടയില്‍ പാത്രം കഴുകുന്നവര്‍ എത്ര!! ഒരുപാട് സര്‍ട്ടിഫിക്കേറ്റുകള്‍ കയ്യില്‍ വെച്ച് ജോലിക്ക് തെണ്ടുന്നവര്‍ എത്ര!! ഉന്നത യോഗ്യത ഉണ്ടായിട്ടും സ്വകാര്യ മുതലാളിമാരുടെ കമ്പനികളില്‍ അടിമകളെ പോലേ കഷ്ടപെടുന്നവര്‍ ഒരുപാട്!! അഭിമാനം സര്‍ക്കാര്‍ ജോലിക്കനെന്നു കരുതി സൊന്തം പറമ്പിലെ പാള പോലും പെറുക്കാതെ വെയിറ്റിംഗ് ഷെടുകളില്‍ വായില്‍ നോക്കി ഇരിക്കുന്ന, കൂലി തല്ലിന് പോകുന്ന, വെള്ളം അടിച്ചു കൂതറ കളിക്കുന്ന, രാഷ്ട്രീയം കളിച്ചു വെട്ടും കുത്തും കൊലയും ആയി മാനസിക രോഗം ഭാധിച്ചു നടക്കുന്ന ചെറുപ്പക്കാര്‍ എത്ര!! രാഷ്ട്രീയക്കാരും മുതലാളിമാരും മാഫിയകളും ഇവരെ മുതലെടുത്ത് പ്രതി ദിനം കോടികള്‍ കൊയ്യുന്നത് ആറ് കാണുന്നു!! ഈ സമൂഹത്തെയും സംസ്കാരത്തെയും സംസ്ഥാനത്തെയും സന്ബതിനെയും മുടിച്ചു തേച്ചു കഴുകുന്ന ഇവര്‍ തൊഴിലില്ലായ്മയെ വില്പന ചരക്കാക്കി നമ്മെയെല്ലാം നശിപ്പിക്കുന്നു. തൊഴിലില്ലാത്തവര്‍ നില നില്‍ക്കേണ്ടത് മുതലാളിത്തത്തിനും അധികാര വര്‍ഗത്തിനും രാഷ്ട്രീയക്കാര്‍ക്കും ബ്യൂരോക്രസിക്കും ആവശ്യമാണ്!! കാരണം അസ്വസ്ഥമായ ഒരു സമൂഹത്തില്‍ മാത്രമേ ചൂഷണം നടക്കൂ !! ചൂഷണം ചെയ്തും പണം അധികാരം എന്നിവ സംരക്ഷിക്കാനും ഉണ്ടാക്കാനും വര്‍ധിപ്പിക്കാനും അസ്വസ്ഥ സമൂഹം നില നില്‍ക്കേണ്ടത് അവരുടെ ആവശ്യമാണ് !! അസ്വസ്ഥ സമൂഹം നില നിര്‍ത്താന്‍ ഏറ്റവും നല്ല മാഗ്ഗം തൊഴിലോ നല്ല സ്ഥിര വരുമാനമോ ഇല്ലാത്ത ഒരു തൊഴില്‍ രഹിതരുടെ സമൂഹത്തെ സൃഷ്ട്ടിക്കള്‍ ആണ്. അതിനവര്‍ കണ്ടു പിടിച്ച മാര്‍ഗ്ഗമാണ് തൊഴില്‍ നിയമങ്ങള്‍ ആയി ഇന്ന് നില നില്‍ക്കുന്നത്!! നിലവിലെ തൊഴില്‍ നിയമങ്ങല്‍ക്കിടയിലും ചിലര്‍ തപ്പി പിടിച്ചു കയറി ജോലി സന്ബാതിക്കുന്നു!! അത് ചിലരുടെ കഴിവ് തന്നെ!! എന്നാല്‍ ജോലി നേടുന്നവരില്‍ ഏറെയും സര്‍ക്കാര്‍ ഉധ്യോഗസ്തരുടെയും മുതലാളിമാരുടെയും സന്ബന്നരുടെയും മക്കളും ബന്ധുക്കളും രാഷ്ട്രീയക്കാര്‍ക്കും അധികാര വര്‍ഗത്തിനും വേണ്ടപ്പെട്ടവരും അവരുടെ കുടുംബങ്ങളില്‍ പെട്ടവരും വേണ്ടപെട്ടവരും മാത്രം!!തൊഴില്‍ മേഖലയില്‍ ആരുമറിയാതെ, എല്ലാവരിടെയും കണ്ണില്‍ പൊടിയിട്ടു , ഇത്തരമൊരു അപ്രക്ക്യപിത സംവരണം നിലനില്‍ക്കുന്നു!! പതിറ്റാണ്ടുകള്‍ ആയിട്ട്!!അതും ഈ ജനാധിപത്യ രാജ്യത്ത്!!ഒരു അലിഖിത കുടുംബ വാഴ്ച തൊഴില്‍ മേഖലകളില്‍ പടര്‍ന്നു കിടക്കുന്നുണ്ട് !! ആരുമറിയാതെ..ആരാലും ശ്രെധിക്കപെടാതെ... !! തിരിച്ചറിയപെടാതെ...
സര്‍ക്കാര്‍ ശമ്പളം വാങ്ങുന്ന അധ്യാപക വിഭാഗത്തില്‍ ആണ് ഇക്കൂട്ടരിലെ ഒരു വലിയ വിഭാഗം വിരാജിക്കുന്നത് എന്നതിനാല്‍ നമ്മുടെ വിദ്യാഭ്യാസ മേഖലയില്‍ ഉണ്ടായിട്ടുള്ള മൂല്യ ച്യുതി വളരെ വലുതാണ്!! മലയാളീസ് ഇത് പറയുമ്പോള്‍ ഒരു പതിവ് പദ പ്രയോഗം എന്ന് മാത്രം കണ്ടു ചിരിച്ചു തളളാന്‍ തോന്നിയേക്കും!! എന്നാല്‍ ചുറ്റിലും ഒന്ന് കണ്ണോടിക്കൂ... നിങ്ങളുടെ തൊട്ടടുത്തുള്ള സ്ക്കൂളുകളില്‍ അതും പ്രൈവറ്റ് സ്കൂളുകളില്‍ ജോലി ചെയ്യുന്നവര്‍ ആരൊക്കെയാണ്? അവിടുത്തെ മാനേജുമെന്റിന് ഏറ്റവും വേണ്ടപെട്ടവര്‍!! സൊന്തം കുടുംബക്കാര്‍!! സൊന്തം സമുദായത്തിലെ ഉന്നതരുടെ മക്കളും ബന്ധുക്കളും!! സന്ബന്നരുടെ മക്കളും ബന്ധുക്കളും!!രാഷ്ട്രീയക്കാരുടെ ഉറ്റവരും ബന്ധുക്കളും!! അതിനപ്പുറം ഉള്ളവര്‍ വിരലില്‍ എണ്ണാന്‍ കഴിയുന്നവര്‍ മാത്രം. ഈ നിയമനങ്ങള്‍ ഏറെയും ബന്ധം ധനം എന്നിവയുടെ ബലത്തില്‍ നേടിയവയാണ്!! ഈ സംവിധാനം എല്ലാവരുടെയും കണ്മുന്നില്‍ എല്ലാവരും കാണ്‍കെ എല്ലാവരും അറിഞ്ഞു നടക്കുന്നു എന്നത് ഒരു സമൂഹത്തിന്റെ പ്രതികരിക്കാന്‍ ഉള്ള അവകാശത്തെ ആണ് വെല്ലു വിളിക്കുന്നത്!! ഒരു ജനാധിപത്യ സമൂഹത്തിലെ അവകാശങ്ങളെ ആണ് ചോദ്യം ചെയ്യുന്നത്!! ഒരു സമൂഹത്തിന്റെ നില നില്‍പ്പിന്റെ സമവാക്യങ്ങളെ ആണ് തകര്‍ക്കുന്നത്!! സാമൂഹ്യ നീതിയെ ആണ് കൊന്നു കൊല വിളിക്കുന്നത്. സമ്പന്നര്‍ ചേര്‍ന്ന് നടത്തുന്ന ഈ സാമൂഹ്യ സാംസ്ക്കാരിക ബെലാല്‍സംഘത്തെ എത്ര മനോഹരം ആയി ആണ് നാം സാധാരണ മലയാളീസ് കണ്ടു നില്‍ക്കുന്നത്!! കോള്‍മയിര്‍ കൊള്ളുന്നത്!!!
മതം, ജാതി , സമുദായം, സംവരണം ഒക്കെ ഈ സന്ബതിക കൂട്ട മാനഭംഗങ്ങള്‍ക്കുള്ള മറയോ, വഴിയോ,മാത്രം ആകുന്നു!! ആരെങ്കിലും തൊട്ടാല്‍ അതൊക്കെ പൊള്ളുന്ന വിഷയങ്ങള്‍ ആക്കാന്‍ ഈ മറകളും വഴികളും ധാരാളം!!കൂട്ടിനു മുതലെടുപ്പുകാരായ രാഷ്ട്രീയക്കാര്‍ കൂടി ആകുമ്പോള്‍ കൂടിയാട്ടം ഭംഗി ആയി നടത്താം എന്ന് അപ്രക്യാപിത സംവരനക്കാര്‍ക്കും കുടുംബ വാഴ്ച്ചക്കാര്‍ക്കും അവരുടെ ഓശാരം പാടികള്‍ക്കും നന്നായി അറിയാം!! ന്യൂന പക്ഷം ആണെങ്കില്‍ പരിപാടി കെങ്കേമം!! psc ഇല്‍ പോലും ജാതി മതം ഒക്കെ തിരിച്ചു സംവരണവും തിരുകി കയറ്റലും നടക്കുന്നുണ്ട് എന്ന് നാട്ടില്‍ പാട്ട്! "ലിസ്ടൊക്കെ ഒരിടത് കിടക്കും.. നിനക്ക് ജോലി വേണോ .. സര്‍ക്കാര്‍ ജോലി" എന്ന് ലേലം വിളിച്ചു നടക്കുന്ന പലരെയും പലരും കണ്ടു മുട്ടാറുണ്ട് എന്നത് അങ്ങാടി പരസ്യം!! ഇതിനൊക്കെ ഒരു പരിഹാരം ഉണ്ടോ? ഉണ്ട് എന്നാണു മലയാളീസിന്റെ അഭിപ്രായം!! ഇല്ല എന്ന് വാദിക്കാന്‍ ഒരുപാട് പേര്‍ ഒരുപാട് വശത്ത് നിന്ന് വന്നു ഒരുപാട് ന്യായങ്ങള്‍ പറഞ്ഞേക്കാം!!എന്നാലും കുറ്റം അറ്റതല്ലെങ്കിലും ചില പോം വഴികള്‍ മലയാളീസിന് പറയാനുണ്ട്!!
1 . സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന എല്ലാ ജോലികളും ഒരാള്‍ക്ക് 15 വര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസ് അനുവതിക്കരുത്! 2 . ഒരു കുടുംബത്തില്‍ ഒരു സമയത്ത് ഒരാള്‍ക്ക് മാത്രമേ സര്‍ക്കാര്‍ ശമ്പളം കിട്ടുന്ന ജോലി നല്‍കാവൂ. 3 . ഏറ്റവും ലാസ്റ്റ് ഗ്രൈയിടില്‍ ജോലി ചെയ്യുന്നവര്‍ക്ക് ശമ്പളം ഇരട്ടി ആക്കി വര്ധിപ്ച്ചു കൊടുക്കുക.4 .ജോലിക്കുള്ള യോഗ്യത വിദ്യാഭ്യാസം മാത്രം ആകാതെ നിയമിക്കുന്ന തസ്തികയിലെ പ്രായോഗിക പരിജ്ഞ്ഹാനം ആവണം കണക്കില്‍ എടുക്കേണ്ടത്! 5 . സൊകാര്യ മേഖലയിലെ ജോലികളില്‍ ശമ്പളം ഏകീകരിക്കുക.6 . ജോലി ലഭിക്കാന്‍ ഉള്ള പ്രായ പരിധി ജോലി ചെയ്യാന്‍ മനസ്സും അതിനുള്ള ആരോഗ്യവും സന്നദ്ധതയും ഉള്ള കാലത്തോളം ആക്കുക.7 . ആനുകൂല്യങ്ങള്‍ എല്ലാ തസ്ഥികകള്‍ക്കും ആയി ഏകീകരിക്കുക.8 . പെന്‍ഷനും ഏകീകരിക്കുക.9 .സാമ്പത്തിക പിന്നോക്കാവസ്ഥ ആയിരിക്കണം ജോലി കിട്ടാനുള്ള ഏക സംവരണം!! അതായാല്‍ പോലും പൂര്‍ണ്ണമായി പ്രാവര്‍ത്തികം ആകും എന്ന് കരുതുക വയ്യ!!
ഈ മാറ്റങ്ങള്‍ക്കൊപ്പം ഒരുപിടി സാഹചര്യങ്ങളും ചുറ്റുപാടുകളും സംവിധാനങ്ങളും നിയമങ്ങളും മനോഭാവങ്ങളും സംസ്കാരവും വിദ്യാഭ്യാസ രീതിയും സൌകര്യങ്ങളും രീതികളും ഒക്കെ മാറേണ്ടി വരും!! അത് മാറാന്‍ പാടില്ല എന്ന് വാദിക്കുന്നവര്‍ ഒരുപാടു പേര്‍ നമുക്ക് ചുറ്റും ഉണ്ട്!! അതിനവര്‍ ഓരോ വഴികള്‍ തേടും കണ്ടു പിടിക്കും. എന്നിരുന്നാലും മാറ്റം വേണം!! അതും ഉടന്‍ വേണം!! ഇനിയും ഏറെ പറയുവാന്‍ ഉണ്ട് ഇതിനെ പറ്റി!! എന്നാല്‍ ചില കാര്യങ്ങള്‍ പറഞ്ഞു വരുമ്പോള്‍ കൈക്ക് വിറയല്‍ ഉണ്ടാവുന്നു!! രോഷം കൊണ്ട്!! വികാരം കൊണ്ട്!! അത് നിയന്ത്രിച്ചു കഴിഞ്ഞു ബാക്കി പറയാം....അതുവരെ നിങ്ങള്‍ ഒന്ന് ചിന്തിക്കൂ !!








