www.malayaleesvaka.blogspot.com

Saturday, September 11, 2010

അങ്ങനെ വേദക്കാരെല്ലാം ചേര്‍ന്ന് പ്രശ്നം സബൂര്‍ ആക്കി!!

അങ്ങനെ വേദക്കാരെല്ലാം ചേര്‍ന്ന് പ്രശ്നം സബൂര്‍ ആക്കി!!അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം .. ഭൂമിയില്‍ അറാം പിറന്നവന്മാര്‍ക്കെല്ലാം സമാധാനം!! 
അല്ലാഹ് ....ഇനി കത്തോലിക്കരും കാക്കാന്മാരും തമ്മില്‍ ഒരു പ്രശ്നവും ഇല്ല. മീന്‍ മുറിക്കാന്‍ മൊയമെതിനെയും കൂട്ടി പടചോനോട് ചോയിക്കാന്‍ പോയ ഔസേപ്പ് മാപ്ലയുടെ കൈ വൈദ്യന്മാര്‍ ശരിയാക്കി കൊടുത്തു. ഇനി വല്ല മീനും വെട്ടി ഔസേപ്പ് മാപ്ലക്ക് കൂടാം എന്നുള്ളതിനാല്‍ ഓനെ പിടിച്ചു പുറത്താക്കി ഗേറ്റും പൂട്ടി താക്കോലുമായി മെത്രാച്ചന്‍ അരമന പൂകി.വേദക്കാരന്‍ ആയ മാപ്ല വേദക്കാരന്‍ ആയ മുഹമ്മെതിനെ വെച്ച് ചോദ്യ ചിഹ്നം ഇടാന്‍ പോയപ്പോള്‍ വേദക്കാരായ മറ്റേ മാപ്ലമാര്‍ കൈ വെട്ടി എന്നാല്‍ വേദക്കാരായ കൈവെട്ടു മാപ്ലമാരോട് ക്ഷെമിച്ചുകൊണ്ടും വേദകാരായ മറ്റേ മാപ്ലയെയും ഓന്റെ മുഹമ്മെതിനെയും കളിയാക്കിയതിന് പാപപരിഹാരം ചെയ്തും കൈ പോയ മാപ്ലക്ക് ഓന്റെ വക കിട്ടിയത് പോര ഞമ്മളും കൂടി ഒന്ന് കൊടുത്തു വേദ വിധി പ്രകാരം ആ മാപ്ലയെ ഒന്ന് ശിക്ഷിച്ചു മറ്റേ മാപ്ലക്ക് ഉണ്ടായ വിഷമം തീര്‍ത്തു കൊടുത്തും കത്തോലികാ മാപ്ലയും കാക്ക മാപ്ലയും കൂടി ഒന്നിച്ചു വാങ്ക് വിളിച്ചും ജപമാല ചൊല്ലിയും മണിയടിച്ചും സമൂഹ നോമ്പ് തുറ നടത്തിയും വേദ മഹിമ ഊട്ടി ഉറപിച്ചു മുന്‍പോട്ടു പോകാന്‍ തീരുമാനിച്ചാല്‍ അതിനെ എതിര്‍ക്കാന്‍ ഏതു മാപ്ലയാ ഉള്ളത്?  ഉണ്ടെങ്കില്‍ വാടാ ....
മേല്‍പറഞ്ഞത്‌ വല്ലതും വായിച്ചിട്ട് മനസ്സിലായോ? ഇല്ലേ? ഇല്ലെങ്കില്‍ സാരമില്ല. കാരണം മനസിലായിട്ടും വലിയ കാര്യമൊന്നും ഇല്ല.കാരണം ഇതൊന്നും മനസ്സിലാക്കാന്‍ പറ്റിയ മൂള ഒന്നും നമ്മള്‍ മലയാളീസിന് ഇല്ല!! മൂള ഇല്ലാത്തതുകൊണ്ട് ആണ് നമ്മള്‍ മലയാളം സംസാരിക്കുന്നത് തന്നെ!! പക്ഷെ കര്‍ത്താവിനെ രക്ഷിക്കാന്‍ മാര്‍പാപ്പ മുതല്‍ കുഞ്ഞാടുകള്‍ വരെയും അല്ലാഹുവിനെ രക്ഷിക്കാന്‍ ഖൊമേനി മുതല്‍ മുല്ലാക്കാ വരെയും ഉണ്ടായിട്ടും ഈ നാട്ടില്‍ സമാധാനം ഇല്ലാത്തത് എന്തുകൊണ്ടാ?  ഉത്തരം പറയാം കര്‍ത്താവിനു ഇവരുടെ സംരക്ഷണം ആവശ്യമില്ല !! അല്ലാഹു ഇവരുടെ ചിലവില്‍ ഒന്നും അല്ല കഴിയുന്നത്. പണം, കള്ള്, മയക്കുമരുന്ന്, പെണ്ണ്, മാഫിയ എന്നിവയ്ക്ക് ലൈസന്‍സ് കൊടുത്ത ഒരു ദൈവത്തെയും ഒരിടത്തും കാണാന്‍ കിട്ടില്ല. അതുപോലെ തല വെട്ടാനും കൈകാലുകള്‍ വെട്ടാനും കുഴിച്ചു മൂടാനും പെണ്‍വാണിഭം നടത്താനും ഒക്കെ ഒത്താശ ചെയ്തു നില നില്‍ക്കുന്ന ദൈവമൊന്നുമല്ല യെഹോവയും അല്ലാഹും ശിവനുമൊന്നും!! ഈ ഹറാം പിറന്ന കാഫിരുകള്‍ക്ക് ദൈവത്തില്‍ വലിയ വിശ്വാസം ഒന്നും ഇല്ലെങ്കിലും ദൈവത്തിനു അവനില്‍ തന്നെ നല്ല വിശ്വാസം സൊയം ഉണ്ട്!! അതുകൊണ്ടാ സുനാമി ആയും വ്യാജക്കള്ള് ആയും പ്രകൃതി ദുരന്തങ്ങളും അപകടങ്ങളും ആയും നല്ല മനുഷ്യരെ വേഗം വേഗം അങ്ങേരു അങ്ങ് മേലോട്ട് എടുത്തുകൊണ്ടു പോയിട്ട് ഈ തൂങ്ങിക്കിടക്കുന്നതൊക്കെ വെട്ടി നടക്കുന്ന നാറികളെ ഒക്കെ ദൈവം ഇവിടെ അവശേഷിപ്പിക്കുന്നത്!!കാരണം ഒറ്റ തീയ്ക്കു എല്ലാം ഒടുക്കം ഒടുങ്ങുന്നത് കണ്ടും ആ ചൂടില്‍ തണുപ്പ് അകറ്റിയും വേണം ദൈവത്തിനു അന്ത്യ വിധി പറയാന്‍!! അതുവരെ കടന്നു പോകാത്ത നല്ല സൊയമ്പന്‍ നാറികള്‍ ഇഷ്ട്ടം പോലെ ഈ മലയാള നാട്ടില്‍ ഉണ്ട്! മലയാളീസ് പറഞ്ഞു വരുന്നത് ഇതൊന്നുമല്ല ,വേറെ ചിലതാണ് . അത് കത്തോലിക്കരോടും കാക്കയോടും ഒക്കെ ഒന്നുച്ചു ചോദിക്കാനുള്ളതും ജോസഫ്‌ മാപ്പിളയോട് ചേരുന്ന ഒന്നുമാണ്.




1 )))) , എന്റെ പോന്നു ഔസേപ്പ് മാപ്പിളെ.. വേറൊരു ചോദ്യവും കിട്ടിയില്ലേ ഈ നാറി പിള്ളേരോട് ചിഹ്നം ഇട്ടു ചോദിക്കാന്‍ ? ഈ തരം വെട്ടുകാരുടെ മക്കളൊക്കെ പഠിക്കുന്ന ഈ നാട്ടില്‍ തന്നെപോലെ ഉള്ള  വിവരം കെട്ടവന്മാര്‍ മാഷുമാര്‍ ആയതുകൊണ്ടാണ്‌ താനും ഈ വിവരക്കേട് കാട്ടിയത്. ആ മണ്ടന്മാര്‍ പഠിപ്പിച്ചത് പഠിച്ചു വിവരക്കേടില്‍ ബിരുദം എടുത്തു താനും ഒരധ്യാപകന്‍ ആയി ഈ കന്നുകാലി കുഞ്ഞുങ്ങളെ പഠിപ്പിക്കാന്‍ പോയി. നാല് ചക്രം കിട്ടുന്ന ഉദ്യോഗം കിട്ടി, കാറും ബെന്ഗ്ലാവും മറ്റു സൌകര്യങ്ങളും ആയപ്പോള്‍ പിന്നെ ഏതു ചോദ്യവും ആരോടും ചോദിക്കാം എന്ന് ഏതു അധ്യാപകനും തോന്നാറുണ്ട്. ഒരധ്യാപകന്‍ എന്നാല്‍ പണം ഉണ്ടാക്കി സുഘിച്ചു രമിച്ചു ഒരധ്വനവും ചെയ്യാതെ..സര്‍ക്കാര്‍ ചിലവില്‍ ജീവിക്കുന്ന വര്‍ഗം ആയിട്ട് അര നൂറ്റാണ്ട് കഴിഞ്ഞു. അതിനു മുന്പ് സമൂഹത്തെ തിരുത്താന്‍ ആര്‍ജവം ഉള്ള നല്ല അധ്യാപകര്‍ നാട്ടില്‍ ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്. ഇന്ന് പക്ഷെ ആ ഇനത്തില്‍ പെട്ട ഒരുത്തന്‍ പോലും ഇല്ല.!!! ഇന്ന് പണം ആണ് ആദ്യം, അത് കൊടുത്തു ജോലി വാങ്ങും. അത് മുതലാക്കാന്‍ ഉള്ള എല്ലാ കളികളും കളിക്കും, എന്നിട്ട് യാതൊരു പ്രതിബെധ്യതതയും ഇല്ലാതെ സമൂഹത്തിനെ മുന്ബിലൂടെ ജാഡ കാട്ടിയും വേഷം കെട്ടിയും ജീവിക്കും. പൊതു ജനങ്ങള്‍ സര്‍ക്കാരിനെതിരെ തിരിയുമ്പോള്‍ ആദ്യം തല്ലു കൊള്ളുക അധ്യാപകര്‍ക്കാന് . കാരണം അറിയാമോ? ശമ്പളം വാങ്ങി ജീവിച്ചിട്ട് അതിന്റെ ജാഡ ഏറ്റവും കൂടുതല്‍ കാട്ടുന്നത് അധ്യാപകര്‍ ആണ്. ഇത് കൊണ്ടാണ് ഇമ്മാനുവല്‍ കാന്റ് എന്ന മഹാന്‍ പറഞ്ഞു വെച്ചത്- ഒരു മനുഷ്യന്റെ ഏറ്റവും വലിയ ശത്രു അവന്റെ അദ്ധ്യാപകന്‍ ആണ് എന്ന്!! പുതുതായി നന്മകള്‍ ഒന്നും ഭാവി തലമുറയ്ക്ക് നല്‍കാന്‍ കഴിയാത്ത സുഘിമാന്മാരും വികൃത ചിന്തകളുടെ ഭണ്ടാരങ്ങളും നിങ്ങള്‍ അധ്യാപകര്‍ ആണ്!! ഈ കേരള സമൂഹത്തെ ആദര്‍ശ ജീവിതത്തില്‍ നിന്നും അകറ്റിയ വൃത്തി കേട്ട വര്‍ഗം നിങ്ങള്‍ അധ്യാപകര്‍ ആണ്. ഉദാഹരണം നിങ്ങളുടെ ചിന്ത, ജീവിതം, കുടുംബം,നിങ്ങളുടെ മക്കളുടെ ജീവിതം, നിങ്ങളുടെ സമ്പാദ്യം, നിങ്ങളുടെ മറ്റു വരുമാന മാര്‍ഗങ്ങള്‍, അതുണ്ടാക്കാന്‍ നിങ്ങള്‍ കാട്ടുന്ന വില കെട്ട വഴികള്‍, നിങ്ങളുടെ മറ്റുള്ളവരോടുള്ള വാക്കുകളും പെരുമാറ്റങ്ങളും, മറ്റുള്ളവരോട് നിങ്ങള്‍ വെച്ച് പുലര്‍ത്തുന്ന മനോഭാവങ്ങള്‍, നിങ്ങള്‍ നടത്തുന്ന ധൂര്‍തുകള്‍, നിങ്ങളും കുടുംബങ്ങളും കാട്ടി കൂട്ടുന്ന വേഷം കെട്ടുകളും ജാടകളും ഒക്കെ പരിശോധിച്ചാല്‍ മതി!! 
 കൂടുതല്‍ പറയുന്നില്ല. കയ്യില്‍ അത്യാവശ്യം കാശ് വന്നു കഴിയുമ്പോള്‍ ഏതു മാഷ്ക്കും വരുന്ന വിവരക്കേടെ താങ്കള്‍ക്കും സംഭവിച്ചുള്ളൂ. ഇപ്പോള്‍ ജോലിയും തെറിച്ചു. ഇനി കോടതി കേറി ഇറങ്ങി വിധി വരുമ്പോള്‍ അനുഭവിക്കാന്‍ കൊച്ചുമക്കള്‍ എങ്കിലും ജീവിച്ചിരിപ്പുണ്ടെങ്കില്‍ അത് നിങ്ങള്‍ ചെയ്ത മുന്‍ ജന്മ സുകൃതം എന്ന് കരുതിയാല്‍ മതി - കാരണം,കുറഞ്ഞത്‌ 150 കൊല്ലം എങ്കിലും പിടിക്കും കേരളത്തിലെ കോടതികളില്‍ നിന്ന് നിങ്ങള്ക്ക് ഒരു വിധി അനുകൂലം ആയോ പ്രതികൂലം ആയോ ഉണ്ടാവാന്‍!!! അങ്ങേപ്പുറം പള്ളിയും പട്ടക്കാരനും ഒക്കെയാണെങ്കില്‍ കേരള ഹൈ കോടതിയിലെ ചില ജഡ്ജിമാര്‍ക്ക് കേസ് കെട്ട് തൊടാന്‍ വരെ പേടിയാണ്!! അവന്മാരുടെയൊക്കെ നീതി ബോധത്തിന്റെ കോണകം വാല് നീണ്ടു കിടക്കുന്നത് കണ്ടാല്‍ സാക്ഷാല്‍ രാജാ ഹരിച്ച്ന്ദ്രന്‍ ഒക്കെ തോറ്റുപോകും.  പലരുടെയും പേര് കേട്ടാല്‍ വീരന്‍ പോലെ പക്ഷെ കോണാന്‍ കണ്ടാല്‍ ചാണാന്‍ പോലെ എന്ന സ്ഥിതി ആണ്!! എല്ലാവരോടും ക്ഷെമിച്ചു എന്ന് പറഞ്ഞു നാട് വിട്ടാല്‍ അത് തന്നെയാകും നല്ലത്!! ദൈവിക നീതി എങ്കിലും കിട്ടും. സഭയോട് ചോദിക്കാതെ കൈ വെട്ടിയവര്‍ക്ക് മാപ്പ് നല്‍കി എന്ന് പറഞ്ഞതാണ് താങ്കളെ പിരിച്ചു വിടാന്‍ കാരണം!! ഇവിടെ കെട്ടുന്നത് ഒക്കെ അങ്ങ് മേലോട്ട് കെട്ടി കേറ്റി വിടാന്‍ ഉള്ള ലൈസന്‍സ് കുറെ പള്ളീലച്ചന്മാര്‍ക്ക് നമ്മുടെ കര്‍ത്താവു കൊടുത്തിട്ടുണ്ട്‌ എന്നാണു അവരുടെ വിശ്വാസം. അപ്പോള്‍ അവരോടു ചോദിക്കാതെ മാപ്പ് കൊടുക്കാന്‍ ഇയ്യാള്‍ ആരാ? അങ്ങനെ മാപ്പ് കൊടുത്തു ന്യൂ മാന്‍ കോളേജില്‍ മാഷായി ഇരുന്നു കേരള സംസ്കാരത്തിന് തന്‍ മകുടം ചാരതണ്ട... 
2 )))ഇനി സഭ( ആ പേരിലാണല്ലോ കളിയൊക്കെ)യോട് ചിലത് പറഞ്ഞോട്ടെ?  
അച്ചോ...ഈ സഭ എന്ന് പറയുന്നത് ആരൊക്കെ ചേരുന്നതാണ്?കൈ പോയ വേദകാരന്‍ ആയ വേദനക്കരനോട് ക്ഷമിക്കരുത് എന്ന് ഏതു കര്‍ത്താവാ അച്ചാ പറഞ്ഞത്? കഷ്ട്ടം!! കുഞ്ഞാടിന് തെറ്റ് പറ്റിയാല്‍ തിരുത്താന്‍, ക്ഷമിക്കാന്‍ ഒക്കെ അല്ലെ കര്‍ത്താവ്‌ പറഞ്ഞത്. ചുമ്മാ ഇരുന്നപ്പോള്‍ കേവല കുഞ്ഞാട് നിഗളിപ്പിന്റെ പുറത്തു എഴുതിയ ചോദ്യം ഒരു തെറ്റായി കണ്ടു വിട്ടു കളയുകയായിരുന്നു നല്ലത്!! ഓന്റെ കൈ മറ്റേ വേദക്കാര്‍ ചുട്ടു തിന്നാന്‍ കൊണ്ട് പോവുക കൂടി ചെയ്തപ്പോള്‍ അത് തന്നെ ആയിരുന്നു പുതിയ വിവാദങ്ങളിലേക്ക് കാര്യങ്ങള്‍ എത്തിക്കാതെ ഇരിക്കാന്‍ നല്ലത്!! ഓര്‍ക്കാന്‍ വിഷമം തോന്നുന്ന കാര്യങ്ങള്‍ വേഗത്തില്‍ മറക്കാന്‍ പഠിപ്പിക്കേണ്ട അച്ചന്മാര്‍ മറന്നു തുടങ്ങിയ കാര്യങ്ങള്‍ കൂടി കുത്തി പൊക്കിയത് കേവലം പ്രീണനം ഒരു പുബ്ലിസിടി ആക്കി മുതലെടുക്കാന്‍ അല്ലെ? അല്ല എന്ന് പറഞ്ഞാലും മലയാളീസ് വിശ്വസിക്കും! കാരണം നിങ്ങളൊക്കെ ളോഹ ഇട്ടവര്‍ അല്ലെ? വിശ്വസിച്ചേ മതിയാകൂ...ഇല്ലെങ്കില്‍ തെമ്മാടി കുഴി സംസ്കാരം വന്നു ഭവിക്കും... നബിക്ക് മുന്‍പുള്ള മൃഗ സംസ്കാരം മറ്റേ വേദക്കാര്‍ കൊണ്ട് വരുമ്പോള്‍ ഒരു റോമന്‍ ഫ്യൂടലിസ സംസ്കാരം ഈ വേദക്കാര്‍ക്കും നല്ലതാ അല്ലെ?... ഇടയ ലേഖനം കൂടി വായിച്ചു ഔസേപ്പ് വത്യാരെ പടിയടച്ചു പിണ്ഡം വെച്ചപ്പോള്‍ മറ്റേ വേദക്കാര്‍ക്ക്‌ മുഴുവനും തിരിച്ചു കിട്ടിക്കാണും!! ഇനി ഒന്നിച്ചു താലിബാന്‍ സംസ്കാരം കാട്ടാം!! ഗ്രൌണ്ട് സീറോയില്‍ മാപ്പിള പള്ളി കൂടി പണിതു അബദ്ധജടില വിശ്വാസികള്‍ക്ക് ഒബാമ വഴി കാട്ടുമ്പോള്‍ കത്തോലിക്കാ സഭയുടെ പേരില്‍ നിങ്ങള്‍ക്കും ഒരു ഗമ ഇവിടെ കിട്ടും!! വേദങ്ങളും കൊര്‍ ആണും ബൈബിളും ഒന്നുമല്ല ഈ മൃഗ സംസ്കാരത്തിന് കാരണം!! മറിച്ച് അത് വായിച്ചു കാര്യം മനസ്സിലാകാന്‍ മൂള ഇല്ലാത്ത എമ്പോക്കികള്‍ അവിടെ സാരാംശം ദുര്‍ വ്യാഖ്യാനം ചെയ്തു തങ്ങളുടെ ജെടിക മോഹങ്ങളെ ത്രിപ്തരക്കാന്‍ പുറപ്പെടുംപോഴാണ് സമൂഹം തുലയുന്നത്!! ബൈബിളിനെക്കള്‍ മഹത്വം എറിയവനാണ് കര്‍ത്താവായ ദൈവമെന്നും സഭയെക്കള്‍ ഉന്നതതിലാണ് ത്രിയേക ദൈവത്തിന്റെ സ്ഥാനം എന്നും പള്ളീലച്ചന്മാര്‍ ഓര്‍ക്കുക. കേവലം കച്ചവടക്കാരും മേസ്ഥിരിമാരും മാത്രമുള്ള ഒരു പുരോഹിത സമൂഹത്തിന്റെ വെള്ളയടിച്ച കുഴിമാടം ആയി ന്യൂ മാന്‍ കോളേജ് ഇപ്പോള്‍ ഉയര്‍ന്നു നില്‍ക്കുന്നു. യുക്തി എന്നോന്നിനെ ദിവാന്‍ നിഷേധിച്ചിട്ടില്ല!! അതിനെ ദൈവം മനുഷ്യന് നല്‍കിയത് ദൈവം തന്നെയാണ്.  അതോര്‍ത്തു കൊള്ളുക!! നിങ്ങള്‍ കത്തോലിക്കാ വിശ്വാസികള്‍ ആണെങ്കില്‍ നിങ്ങളുടെ ദൈവം കര്‍ത്താവായ യേശു തന്നെയെന്നു നിങ്ങള്ക്ക് ഉറപ്പുണ്ടെങ്കില്‍ ആ ഔസേപ്പ് മാപ്ലയെ ക്ഷേമയോടെ തിരിച്ചെടുക്കുക. അയ്യള്‍ക്കുള്ള ശിക്ഷ അന്ത്യ വിധി ദിവസത്തില്‍ കര്‍ത്താവ്‌ കൊടുക്കട്ടെ... നീ വിധിക്കരുത്!! വിധിക്കുന്നവന്‍ ദൈവമാണ്!!!  ഈ വാചകം മലയാളീസിന്റെ വക അല്ല... കര്‍ത്താവിന്റെ തിരു വചനം ആണ്!! കേള്‍ക്കാന്‍ ചെവി ഉള്ളവന്‍ കേള്‍ക്കട്ടെ.....
3 ))) ഇനി വേദക്കാരായ മറ്റേ മാപ്ലമാരോട് ചിലത്!! ഭൂമിയില്‍ ആനര്തത്തെ തേടി നടക്കരുത്!! അത് നിന്നെ നാശത്തിലേക്ക് നയിക്കും എന്ന് പറഞ്ഞത് ആരാ? അറിയാമോ? എവിടുന്നു..അതിനു നേരെ ചൊവ്വേ കൊര്‍ ആന്‍ വായിക്കാറുണ്ടോ? വായിച്ചാല്‍ തന്നെ അര്‍ഥം അറിയാമോ? എവിടുന്നു. ഇടതോട്ടുടുത് കുറെ അറബി വാക്കും പറഞ്ഞു നടന്നാല്‍ മുസ്ലിം ആകില്ല. നല്ല മുസ്ലിം തെറ്റ് ചെയ്യുന്നവനെ അവന്റെ നാശത്തിനു വിട്ടിട്ടു ദൈവ കൃപ തേടുന്നവന്‍ ആണ്.!! അല്ലാതെ തെറ്റ് ചെയ്യുന്നവനെ നശിപ്പിക്കാന്‍ മറ്റൊരു തെറ്റ് ചെയ്യുന്നവന്‍ അല്ല!!  തോന്നുന്നവനോക്കെ കൈ വെട്ടാനും തല വെട്ടാനും കല്ലെറിഞ്ഞു കൊല്ലാനും ആരാ നിന്നെയൊക്കെ പഠിപ്പിച്ചത്? ഏതു നബി ആണ് അത് പഠിപ്പിച്ചത്? ഏതു മലക്കാണ് അത് ഓതി തന്നത്!! ഏതു ഖലിഫാ ആണ് ആ മാര്‍ഗം കാണിച്ചു തന്നത്? ആത്മതിലും ശരീരത്തിലും ശുധിയാണ് മക്കളെ ഇസ്ലാം!! കൈ വെട്ടിയവന്മാര്‍ കാണിച്ച തെമ്മടിതത്തെ അപലപിക്കാന്‍ നമുടെ ഇനത്തില്‍ പെട്ട ഒരുത്തനെയും കണ്ടില്ല!!?? ഔസേപ്പിനെ ജോലിയില്‍ നിന്ന് പുറത്താക്കിയപ്പോള്‍ ഏതൊക്കെയോ കുരുട് പിടിച്ച നമ്മുടെ ശാതിക്കാര്‍ അതിനെ മഹത്തരം എന്ന് വാഴ്ത്തിയതായി പത്രങ്ങളില്‍ കണ്ടു താനും!! ആദ്യം പോയി കൊര്‍ ആന്‍ വായിക്കൂ.. നന്നായി..നല്ല പോലെ മനസിരുത്തി...അര്‍ഥം ഗ്രഹിച് വായിക്കൂ.. 
മക്കളെ... നമ്മള്‍ ജീവിക്കുന്ന ഈ ലോകത്ത് തലയും മുലയും ഉള്ള പെണ്ണുങ്ങളും മസിലും ലിങ്ങവും ഉള്ള പുരുഷന്മാരും മാത്രമേയുള്ളൂ.. എല്ലാവര്ക്കും അവയവങ്ങള്‍ കൊണ്ടുള്ള ഉപയോഗം ഒരുപോലൊക്കെ തന്നെയാണ്!!അത് കത്തോലിക്കനും ഇസ്ലാമിനും ഹിന്ദുവിനും എല്ലാം... ഈ ലോകത്ത് ഒരുപാട് ജാതി മത വര്‍ഗങ്ങളൊക്കെ ഉണ്ട്..ഇതെല്ലാം ചേര്‍ന്നതാണ് ഈ ലോകം എന്ന് പറയുന്ന ഒന്നനങ്ങിയാല്‍ സകലം തകരുന്ന ഭൂമി..അവിടെ ഉള്ള അവയവം ഒക്കെ പറ്റുന്ന പണിക്കു ഉപയോഗിച്, മറ്റുള്ളവര്‍ക്ക് പണി ആക്കാതെയും നല്ല നിലയില്‍ ജീവിക്കാന്‍ ആണ് ദൈവം കര്‍ത്താവായും നബി ആയും ഒക്കെ വന്നു നല്ല കാര്യങ്ങള്‍ പറഞ്ഞു തന്നേച്ചു പോയത് ...ദയവു ചെയ്തു കുരിശില്‍ മരിച്ച യേശു നാഥനെയും മരുഭൂവില്‍ നീതി നടത്തിയ നബിയേയും മൊത്തത്തില്‍ തൂക്കി വിറ്റു വ്യെഭിച്ചരിക്കല്ലേ..................പ്ലീസ്!!!

ഒക്കെ മനസ്സിലായി .. പക്ഷെ ഒരു കാര്യം മനസ്സിലായില്ല പുസ്തകം എഴുതിയ കുഞ്ഞു മുഹമ്മദിനെ എന്തെ നിങ്ങള്‍ ഒന്നും ചെയ്തില്ല?വെട്ടാന്‍ കൈ ഇല്ലാത്ത ആളാണോ ആ  വേദക്കാരന്‍? എന്താ അയ്യാള്‍ പുസ്തകം എഴുതിയത് കൈ കൊണ്ടല്ല എന്നുണ്ടോ?  അതോ , മുഹമ്മദ്‌ എന്ന പേരാണോ പടച്ചോന്‍ എന്ന വാക്കിനെക്കാള്‍ മഹത്വം ഉള്ള വാക്ക്!! അപ്പോള്‍ പടചോനെക്കള്‍ വലിയ ആള്‍ ആണോ മുഹമ്മദ്‌?  ആണെങ്കില്‍ കഷ്ട്ടം!! മക്കളെ മുഹമ്മദ്‌ അല്ല പടച്ചോന്‍ ആണ് വലിയവന്‍. പരമ കാരുണികന്‍.. !! ദയാപരന്‍!! അവനു മുന്‍പില്‍ മുഹമ്മദും ഔസേപ്പും ഒക്കെ വെറും കൃമി കീടങ്ങള്‍!! അത് മനസിലാക്കുന്നവന്‍ ആണ് ശരിയായ മുസല്‍മാന്‍!! മനസിലാക്കുന്നത് ആണ് ഇസ്ലാം!!

No comments:

Post a Comment