www.malayaleesvaka.blogspot.com

Wednesday, September 1, 2010

ഇവരോട് പൊറുക്കരുതേ.......



ഇന്ന് സെപ്റ്റംബര്‍ 1 . 
        റോബിന്‍സണ്‍ ക്രൂസ്സോയുടെ വിശ്വാസം വെച്ച് നോക്കിയാല്‍ നിര്‍ഭാഗ്യത്തിന്റെ ദിനം !! ഇന്ന് മലയാളികള്‍ക്ക് മുന്പില്‍ വെക്കാന്‍ ഈ മലയാളീസിന് ഒരു കാര്യമുണ്ട്!  സോണി എം ഭട്ടതിരിപ്പാട് എന്നാ മാധ്യമ പ്രവര്‍ത്തകന്റെ തിരോധാനം!! എവിടെ പോയ്‌ മറഞ്ഞു സോണി? ആരെങ്കിലും കണ്ടോ? ആര്‍ക്കെങ്കിലും അറിയാമോ? ആരെങ്കിലും അന്വേഷിക്കുന്നുണ്ടോ? ആള്‍ ഉണ്ടോ അതോ ഇല്ലയോ? ഉണ്ടെങ്കില്‍ എവിടെ? ഇല്ലെങ്കില്‍ എന്ത് പറ്റി?  നാടായ നാടെല്ലാം കാണ്മാനില്ല എന്ന പോസ്റ്റര്‍ ഒട്ടിച്ചു വെച്ചിരിക്കുന്നു. കേട്ടറിവ് ഉള്ളവര്‍  വരെ ചോദിക്കുന്നു ....എവിടെ ഈ സോണി?
എന്തെങ്കിലും  വിവരം കിട്ടുന്നവര്‍ malayaleesvaka @ gmail .com എന്ന വിലാസത്തിലേക്ക് അറിവ് തന്നാല്‍ ഉപകാരം . ഇല്ലെങ്കില്‍ എനിക്ക് എന്ത് ചെയ്യാന്‍ പറ്റും എന്നാണെങ്കില്‍ തല്‍ക്കാലം ഒന്നും ചെയ്യാന്‍ എനിക്കാവില്ല. കാരണം ഞാന്‍ ഒരു പാവം മലയാളീസ്... ഞാന്‍ ജീവിക്കുന്നത് ഈ കേരളത്തില്‍...ഒരു പാവം മലയാളീസിന് അതും ഈ കേരളത്തില്‍ ജീവിക്കുമ്പോള്‍ എന്തെങ്കിലും ചെയ്യാനോ പറയാനോ പ്രവര്‍ത്തിക്കാനോ പറ്റുമോ? അതല്ലേ ഇവിടുത്തെ സ്ഥിതി.!! ഇവിടെ കഴുത് വെട്ടം..കൈ വെട്ടാം... പെണ്‍വാണിഭം നടത്തം.. കൂട്ടികൊടുക്കാം.. കള്ളക്കടത് നടത്താം...ലോട്ടറി തട്ടിപ്പ് നടത്താം..ഭൂ മാഫിയകള്‍ക്ക്‌ വിലാസം... കൊട്ടേഷന്‍ വെക്കാം... സര്‍ക്കാര്‍ ഖജനാവ് കട്ട് മുടിക്കാം...കന്ടല്‍ കാട് വെട്ടി പെടുക്കാന്‍ സൌകര്യമോരുക്കാം അന്ന്യന്റെ  ഭാര്യയെ കട്ടോണ്ട് പോകാം..കള്ളനോട്ടടിക്കാം... വേണമെങ്കില്‍ അമ്മയേം പെങ്ങളെ ഭാര്യയേം അങ്ങാടിയില്‍ കൊണ്ടുപോയി മുക്കാല്‍ ചക്രത്തിന് കൂട്ടികൊടുതിട്ടു അതില്‍ അര ചക്രത്തിന് അങ്ങാടി വേശ്യയെ വ്യെഭിചരിക്കാം.... എന്നാലും കാല്‍ ചക്രം ലാഭം എന്ന് കരുതുന്ന നാട്!! ദൈവത്തിന്റെ സൊന്തം നാട്!! 
ഇവിടെ സന്ന്യാസിമാര്‍ കൂത്താടുന്നു...അച്ചന്മാരും കന്യാസ്ത്രീകളും പേക്കൂത്ത് നടത്തുന്നു...മുല്ലാക്കാമാര്‍ അഴിഞ്ഞാടുന്നു...നായരും ചോകൊനും നസ്രാണിയും പണിയാനും പുലയുനും  ചെമ്മാനും ചെരിപ്പുകുതിയും നമ്പൂരിയും ക്ഷെവുരക്കാരനും  സകല ജാതി മാരാ വ്യാധി പിടിച്ച വിവരം കെട്ടവന്മാരും വായില്‍ തോന്നിയത് വിളിച്ചു പറഞ്ഞും തോന്നിയതൊക്കെ ചെയ്തും ജീവിക്കുന്ന നാട്!! 
ഒന്ന് മാത്രം ശരിയാണ്....യാതൊരു മൂല്യ ബോധവും ഇല്ലാത്ത സമ്പന്നര്‍ എല്ലാ വിഭാകതിന്റെയും നേതൃത്വം പിടിചെടുതിരിക്കുന്നു. എല്ലാ ജാതിയിലും ... എല്ലാ മതത്തിലും...എല്ലാ വര്‍ഗത്തിലും എല്ലാ ഗോത്രത്തിലും...എല്ലാ പാര്‍ടിയിലും... എല്ലാ സംഘടനകളിലും....എല്ലായിടങ്ങളിലും....അവര്‍ മേധാവിത്വം പിടിച്ചിരിക്കുന്നു...അവരുടെ അഹങ്കാരത്തിന് ഓശാന പാടുന്നവരും പിണിയാളുകളും ചേര്‍ന്ന് ഫ്യൂടലിസം തിരിച്ചു കൊണ്ട് വന്നിരിക്കുന്നു...ആരും അറിയാതെ ആരാലും സ്രെധിക്കപെടാതേ അവരെ വല വിരിച്ചു...ആ വലയില്‍ പെട്ട് അല്പതത്വിന്റെ അലയാഴി തീര്‍ത്തു മലയാളീസ് കേരളത്തെ പുരോഗതിയിലേക്ക് നടത്തുന്നു. കൊന്നു കൊലവിളിച് ....ജിഹാദ് വിളിച്ചു... രാം രാം വിളിച്ചു...ഹല്ലെലുയ്യാ പാടി.... സകല ദൈവങ്ങളെ......ഈ മലയാളീസിനോട്‌ പൊറുക്കരുതേ....ലോകാവസാനതിനു തീയും ഗന്ധകവും ഇറക്കുമ്പോള്‍...ദൈവമേ...നിന്റെ സൊന്തം നാട്ടില്‍ അവ ആദ്യം ഇറക്കി ഇവിടം ചുട്ടു കരിക്കേണമേ...കാരണം ഇവര്‍ ചെയ്യുന്നത് എന്ത് എന്ന് ഇവര്‍ അറിയുന്നു...ഇവരോട് പൊറുക്കരുതേ.......

2 comments: